malayalam

എറിക്ക് ജെ. ലർനർ  (Eric J. Lerner) എന്ന ഗവേഷകൻ ഈയിടെ ഒരു ഗവേഷണ ലേഖനം ഒരു പ്രമുഖ ശാസ്ത്ര പ്രസിദ്ധീകരണത്തിൽ (Monthly Notices of the Royal Astronomical Society) പ്രസിദ്ധീകരിച്ചു. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്നുള്ള സിദ്ധാന്തമുപയോഗിച്ചു പ്രവചിക്കുന്ന രീതിയില്ല ഗാലക്ക്സികളുടെ പ്രതലശോഭയും വലിപ്പവും കാണപ്പെടുന്നത് എന്നുള്ള പുതിയ കണ്ടെത്തലാണ് അദ്ദേഹം  ഈ ലേഖനത്തിൽ വിവരിച്ചിരിക്കുന്നത്. അദ്ദേഹവും മറ്റു ചിലരും ചേർന്ന് ഇതിനു മുൻപ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഗാലക്സികളുടെ പ്രതലശോഭയും വലിപ്പവും ദൂരത്തിനനുസരിച്ച് മാറുന്ന സ്വഭാവം ഒരുനിശ്ചല പ്രപഞ്ചമാതൃകയും ആയിട്ടാണ്  ചേർന്നു പോകുന്നതെന്ന് വാദിച്ചിരുന്നു.  മഹാസ്ഫോടനം ഒരിക്കലും നടന്നിട്ടില്ലഎന്ന പേരില്  ഒരു പുസ്തകം  1992ല്അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. അങ്ങിനെ മഹാസ്ഫോടന സിദ്ധാന്തം തെറ്റാണെന്ന് നിരന്തരമായി വാദിക്കുന്ന ചുരുക്കം ചില ശാസ്ത്രജ്ഞന്മാരില്ഒരാളാണ് എറിക്ക് ജെ. ലർനർ.  മഹാസ്ഫോടന സിദ്ധാന്തവും അതുമായി ബന്ധപ്പെട്ട് നിൽക്കുന്ന ശാസ്ത്രീയ ആശയങ്ങളുടെയും എറിക്ക് ലർനർ നടത്തിയ പുതിയ കണ്ടെത്തലുകളെയും കുറിച്ചുള്ള ചെറിയ വിവരണമാണ് ഈ ലേഖനത്തിലുള്ളത്.